കോഴിക്കോട് : സൂര്യതാപമേറ്റ് കർഷകൻ മരിച്ചു.കൂരാച്ചുണ്ട് സ്വദേശി ഗോപാലനാണ്(59) മരിച്ചത്.കൃഷിസ്ഥലത്ത് കുഴഞ്ഞു വീണാണ് മരിച്ചത്.
വെള്ളിയാഴ്ച്ച രാവിലെ വയലിൽ തടമെടുക്കുന്നതിനായി പോയതായിരുന്നു ഗോപാലന്.
നേരമേറെയായിട്ടും ഗോപാലനെ കാണാത്തതിനെത്തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ച് എത്തിയപ്പോഴാണ് ശരീരമാസകലം പൊള്ളലേറ്റ് കൃഷി സ്ഥലത്ത് വീണു കിടക്കുന്ന നിലയില്‍ ഗോപാലനെ കണ്ടത്.
ശരീരത്തിലെ ചർമ്മം ഇളകി മാറിയ നിലയിലായിരുന്നു.
മെഡിക്കല്‍ കോളേജിലേക്ക് പോകും വഴിയായിരുന്നു മരണം .സൂര്യതാപമേറ്റാണ് മരണമെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.