Special

പുക വലിക്കുന്ന ആന; വീഡിയോ വൈറലാകുന്നു

ആനകളും പുക വലിക്കുമോ? അങ്ങനെ സംഭവിക്കാമെന്നു പറഞ്ഞു കൊണ്ട് പുക വലിക്കുന്ന ഒരു ആനയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. എന്നാല്‍ ഒറ്റ നോട്ടത്തില്‍ ആന പുക വലിക്കുകയാണെന്ന് തോന്നുമെങ്കിലും യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് അതല്ല. മണ്ണില്‍ കിടന്ന കരിക്കട്ട കഷ്ണങ്ങള്‍ എടുത്ത് വായിലിട്ട് ആന പുകവിടുകയായിരുന്നു.

35 വയസോളം പ്രായമുള്ള പിടിയാനയാണ് കൗതുകകരമായ ഇത്തരമൊരു പ്രവൃത്തി ചെയ്യുന്നത്. കര്‍ണാടകയിലെ നാഗര്‍ഹോള്‍ നാഷണല്‍ പാര്‍ക്കില്‍ നിന്നുമാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. വന്യജീവി സംരക്ഷണ വകുപ്പിലെ അസ്സിസ്റ്റന്റ് ഡയറക്ടര്‍ വിനയ് കുമാറാണ് അപൂര്‍വ്വ ദൃശ്യങ്ങള്‍ ചിത്രീകരിച്ചത്. ആനകള്‍ ഇത്തരത്തില്‍ ചെയ്യുന്നത് നിരവധി തവണ കണ്ടിട്ടുണ്ടെങ്കിലും വീഡിയോയില്‍ പകര്‍ത്തുന്നത് ഇതാദ്യമായിട്ടാണെന്ന് വിനയ്കുമാര്‍ പറയുന്നു.

കാട്ടിനുള്ളിലുണ്ടായ തീ കെട്ടതിനു ശേഷം കാട്ടാന ചാരം വാരിക്കഴിക്കുന്നതാണെന്ന് ആന വിദഗ്ധനും സീനിയര്‍ സയന്റിസ്റ്റുമായ വരുണ്‍ ആര്‍ ഗോസ്വാമി പറയുന്നു. കാട്ടുതീയില്‍ കത്തിക്കരിഞ്ഞ മരക്കഷണങ്ങള്‍ പലപ്പോഴും കാട്ടാനകളെ ആകര്‍ഷിക്കാറുണ്ട്. പോഷകമൂല്യങ്ങളൊന്നുമില്ലെങ്കിലും ഇവയ്ക്ക് ഔഷധമൂല്യമുണ്ടെന്നാണ് കരുതുന്നത്.

എന്തായാലും പുകവലിക്കുന്ന ആനയുടെ വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.

Smoke-breathing elephant stumps scientists

An elephant captured on video by Vinay Kumar of WCS’s India program has WCS scientists and others scratching their heads. “I believe the elephant may have been trying to ingest wood charcoal,” said Dr. Varun Goswami, WCS India scientist and elephant biologist. “She appeared to be picking up pieces from the forest floor, blowing away the ash that came along with it, and consuming the rest.” Read more: https://www.wcs.org/wildcards/posts/smoke-breathing-elephant-raises-questions

Gepostet von Wildlife Conservation Society am Freitag, 23. März 2018

641 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close