ഗോൾഡ്കോസ്റ്റ് : കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് ഒൻപതാം സ്വർണം . ടേബിൾ ടെന്നീസ് പുരുഷ ടീമാണ് സ്വർണം നേടിയത്. നൈജീരിയയെ ആണ് ഇന്ത്യ തോൽപ്പിച്ചത്.
നിലവിൽ 9 സ്വർണവും നാല് വെള്ളിയും അഞ്ച് വെങ്കലവും നേടിയ ഇന്ത്യ മൂന്നാം സ്ഥാനത്താണ് . എയർപിസ്റ്റൾ ഷൂട്ടിംഗിൽ ജിത്തു റായ് രാവിലെ സ്വർണം നേടിയിരുന്നു.