ഗോൾഡ് കോസ്റ്റ് : ഇന്ത്യക്ക് പത്താം സ്വർണം . ബാഡ്മിന്റൺ വനിത ടീമിനത്തിൽ ആണ് ഇന്ത്യ സ്വർണം നേടിയത്. ഫൈനലിൽ മലേഷ്യയെ 3-1 നാണ് ഇന്ത്യ തോൽപ്പിച്ചത് .
മൂന്നു വട്ടം ചാമ്പ്യന്മാരായിരുന്ന മലേഷ്യയെ ആധികാരികമായായിരുന്നു ഇന്ത്യൻ ടീം തകർത്തത്. മിക്സഡ് ഡബിൾസിൽ സാത്വിക് റങ്കി റെഡ്ഡി -അശ്വനി പൊന്നപ്പ ടീം മലേഷ്യയുടെ പെംഗ് സൂൺ ചാൻ – ല്യൂ യോംഗ് ഗോ എന്നിവരെ തോൽപ്പിച്ചു.
തുടർന്ന് പുരുഷ സിംഗിൾസിൽ കിഡംബി ശ്രീകാന്ത് മലേഷ്യയുടെ ലീയെ തോൽപ്പിച്ചതോടെ ഇന്ത്യ 2-1 നു മുന്നിലായി. അടുത്ത മത്സരത്തിൽ റങ്കി റെഡ്ഡി -ചിരാഗ് ഷെട്ടി പുരുഷ ഡബിൾ ടീം മലേഷ്യയോട് പരാജയപ്പെട്ടെങ്കിലും നാലാം മത്സരത്തിൽ വിജയിച്ച് സൈന നേഹ്വാൾ ഇന്ത്യക്ക് സ്വർണം ഉറപ്പിക്കുകയായിരുന്നു.