ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് പതിനൊന്നാം സ്വര്‍ണ്ണം. ഷൂട്ടിങ്ങിലാണ് സ്വര്‍ണ്ണം. 25 മീറ്റര്‍ പിസ്റ്റളില്‍ ഹീന സിദ്ദുവാണ് സ്വര്‍ണ്ണം നേടിയത്. ഗെയിംസ് റെക്കോഡോടെയാണ് ഹീനയുടെ സ്വര്‍ണനേട്ടം. ഗോള്‍ഡ് കോസ്റ്റില്‍ ഹീനയുടെ രണ്ടാമത്തെ മെഡലാണിത്. 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ഹീന വെള്ളി നേടിയിരുന്നു.
11 സ്വര്‍ണ്ണവും 4 വെള്ളിയും 5 വെങ്കലവുമായി മെഡല്‍ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ.