ഗോള്‍ഡ്കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ 12ാം സ്വര്‍ണ്ണം നേടി. വനിതകളുടെ ഡബിള്‍ ട്രാപ്പ് ഷൂട്ടിങ്ങില്‍ ശ്രേയസി സിങാണ് സ്വര്‍ണ്ണം നേടിയത്. 2014ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ശ്രേയസി വെള്ളി നേടിയിരുന്നു.
ഇന്ന് രാവിലെ നടന്ന പുരുഷന്മാരുടെ അഞ്ചു മീറ്റര്‍ പിസ്റ്റളില്‍ ഇന്ത്യയുടെ ഓം പ്രകാശ് മിതര്‍വാള്‍ വെങ്കലം നേടിയിരുന്നു. 201.1 സ്കോറാണ് ഓം പ്രകാശിന് ലഭിച്ചത്. കഴിഞ്ഞ ദിവസം നടന്ന 10 മീറ്റര്‍ എയര്‍ പിസ്റ്റളിലും ഓം പ്രകാശ് വെങ്കലം നേടിയിരുന്നു.
അതേ സമയം ബോക്സിങ് താരം മേരി കോം കോമണ്‍ വെല്‍ത്ത് ഗെയിംസ് ഫൈനലില്‍ കടന്നിട്ടുണ്ട്. 48 കിലോ ബോക്സിങ് വിഭാഗത്തിലാണ് മേരി കോം ഫൈനലിലെത്തിയത്.
നിലവില്‍ 12 സ്വര്‍ണവും നാല് വെള്ളിയും ഏഴു വെങ്കലവുമായി മൂന്നാം സ്ഥാനത്ത് തുടരുകയാണ് ഇന്ത്യ.