ഹൈദരാബാദ്: ഐ.പി.എല്ലില്‍ ഇന്ന് സണ്‍റൈസേഴ്സ് ഹൈദരാബാദും, മുംബൈ ഇന്ത്യന്‍സും ഏറ്റുമുട്ടും. ഹൈദരാബാദില്‍ രാത്രി എട്ട് മണിക്ക് മത്സരം ആരംഭിക്കും.
ആദ്യ മത്സരത്തില്‍ പരാജയം രുചിച്ചെങ്കിലും, ശക്തമായ മുന്നേറ്റം നടത്താന്‍ കെല്‍പ്പുള്ള കരുത്തുറ്റ നിരയാണ് മുംബൈയുടേത്. ഫോമിലേക്കുയര്‍ന്നാല്‍ ഏതൊരു ബൗളിംഗ് നിരയേയും കശക്കിയെറിയാന്‍ കെല്‍പ്പുള്ള താരമാണ് മുബൈ ഇന്ത്യന്‍സ് നായകന് രോഹിത് ശര്‍മ്മ. ഇവാന് ലെവിസും ഇഷാന് കിഷനും സൂര്യകുമാര്‍ യാദവും ഹാര്‍ദിക് ക്രുണാല്‍ പാണ്ഡ്യമാരും അടങ്ങുന്ന ബാറ്റിംഗ് നിര അതി സമ്പന്നമാണ്. പരിചയസമ്പന്നനായ കീറോണ്‍ പൊള്ളാര്‍ഡിന്റെ സാന്നിധ്യം ബാറ്റിംഗ്, ബൗളിംഗ് ഡിപ്പാര്‍ട്മെന്റുകള്‍ക്ക് കരുത്താണ്.
മറുവശത്തുള്ള സണ്‍റൈസേഴ്സ് ആദ്യമത്സരത്തില്‍ അനായാസ ജയം നേടിയ ആത്മവിശ്വാസത്തിലാണ് ഇന്ന് കളത്തിലിറങ്ങുന്നത്. ശിഖര്‍ ധവാനും കെയിന്‍ വില്യംസണും യൂസഫ് പഠാനും ഉള്‍പ്പെടെയുള്ളവര്‍ അതിവേഗ സ്കോറിംഗിന് പേരുകേട്ട പരിചയസമ്പന്നര്‍. ഭുവനേശ്വര്‍ കുമാറും ഷക്കീബ് അല്‍ ഹസ്സനും റാഷിദ് ഖാനും സിദ്ധാര്‍ത്ഥ കൗളും ഉള്‍പ്പെടുന്ന ബൗളിംഗ് നിരയും സമ്പന്നം. പോരാട്ടം തീപാറുമെന്ന് ചുരുക്കം.