ഗോൾഡ് കോസ്റ്റ് : ഇന്ത്യക്ക് പതിമൂന്നാം സ്വർണം . ഗുസ്തിയിൽ രാഹുൽ അവാരെയാണ് സ്വർണം നേടിയത്. പുരുഷന്മാരുടെ 57 കിലോഗ്രാം ഫ്രീസ്റ്റൈൽ വിഭാഗത്തിൽ കാനഡ താരത്തെയാണ് അവാരെ പരാജയപ്പെടുത്തിയത്. 13 സ്വർണവും ആറു വെള്ളിയും എട്ട് വെങ്കലവുമായി മൂന്നാം സ്ഥാനത്താണ് ഇപ്പോൾ ഇന്ത്യ.