ഗോള്‍ഡ്കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസ് വില്ലേജില്‍നിന്ന് രണ്ട് മലയാളിതാരങ്ങളെ പുറത്താക്കി. കെടി ഇര്ഫാന്, രാകേഷ് ബാബു എന്നിവരെയാണ് പുറത്താക്കിയത്. താമസ സ്ഥലത്തുനിന്ന് സിറിഞ്ച് കണ്ടെത്തിയതിനെ തുടര്‍ന്നാണ് രണ്ടു പേരെയും പുറത്താക്കാന്‍ തീരുമാനിച്ചത്. ഇവരുടെ അക്രഡിറ്റേഷനും റദ്ദ് ചെയ്തിട്ടുണ്ട്.
ട്രിപ്പില്‍ ജമ്പ് താരമായിരുന്നു രാകേഷ് ബാബു. ഇര്ഫാന് റേസ് വാള്‍ക്കര്‍ താരവും.
ഇരുവരെയും വെള്ളിയാഴ്ച ഒമ്പതു മണി മുതല്‍ അടിയന്തരമായി സസ്പെന്‍ഡ് ചെയ്തതായും ഗെയിംസ് വില്ലേജില്‍ നിന്ന് പുറത്താക്കിയതായും ഗെയിംസ് അസോസിയേഷന് അറിയിച്ചു.