ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ മെഡല്‍വേട്ട തുടരുന്നു. 25 മീറ്റര്‍ റാപ്പിഡ് ഫയര്‍ പിസ്റ്റളില്‍ അനീഷ് ഭന്വാലയാണ് ഇന്ത്യക്കു വേണ്ടി 16ാം സ്വര്‍ണ്ണം നേടിയത്. 15 വയസുകാരനായ അനീഷ് ഗെയിംസ് റെക്കോഡോടെയാണ് സ്വര്‍ണ്ണം കരസ്ഥമാക്കിയത്.
ഇന്ന് ഇന്ത്യയുടെ രണ്ടാം സ്വര്‍ണ്ണനേട്ടമാണിത്. രാവിലെ നടന്ന 50മീറ്റര്‍ റൈഫിള്‍ ത്രീയില്‍ തേജസ്വിനി സാവന്ത് സ്വര്‍ണ്ണവും ഇന്ത്യയുടെ തന്നെ അന്‍ജും മുദ്ഗില്ല് വെള്ളിയും നേടിയിരുന്നു.