ഭുവനേശ്വർ: സൂപ്പർ കപ്പ് ഫുട്ബോളിൽ നെറോക്ക എഫ്സിയെ തകർത്ത് ബംഗളൂരു എഫ്സി സെമിയിൽ പ്രവേശിച്ചു. നായകൻ സുനിൽ ഛേത്രിയുടെ ഹാട്രിക്കിന്റെ മികവിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ബംഗളൂരുവിന്റെ ജയം.
13, 55, 90 മിനിറ്റുകളിലാണ് ഛേത്രി ഗോൾ നേടിയത്. 45-ാം മിനിറ്റിൽ പ്രീതം സിംഗാണ് നെറോക്കയ്ക്ക് വേണ്ടി ആശ്വാസ ഗോൾ നേടിയത്. സെമിയിൽ ഐലീഗ് ടീമായ മോഹൻ ബഗാനാണ് ബംഗളൂരുവിന്റെ എതിരാളികൾ.
ഐഎസ്എല്ലിലെ രണ്ടാം സ്ഥാനക്കാരാണ് ബംഗളൂരു എഫ്സി.