കണ്ണൂർ ; തെളിവ് നശിപ്പിക്കപ്പെടും മുൻപ് ഷുഹൈബ് വധക്കേസ് സിബിഐ ക്ക് വിടണമെന്ന ആവശ്യവുമായി പിതാവ് സുപ്രീം കോടതിയിൽ.
സിബിഐ അന്വേഷണത്തിന് ഹൈക്കോടതി പ്രഖ്യാപിച്ച സ്റ്റേ നീക്കണമെന്നാവശ്യപ്പെട്ടാണ് പിതാവ് സി.മുഹമ്മദ് സുപ്രീംകോടതിയിൽ ഹർജി നൽകിയത്.
പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നും തെളിവു നശിപ്പിക്കപ്പെടും മുൻപു കേസ് അടിയന്തരമായി സിബിഐക്കു വിടണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.
ഷുഹൈബ് വധക്കേസ് പ്രതികൾക്കു സിപിഎം നേതാക്കളുമായി അടുത്ത ബന്ധമുണ്ടെന്നും സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു മാതാപിതാക്കൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു.ഇതിനെതിരെ സർക്കാർ സമർപ്പിച്ച അപ്പീലിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്തു.
തുടർന്നു മധ്യവേനൽ അവധിക്കുശേഷം പരിഗണിക്കുന്നതിനായി മാറ്റി. ഒന്നരമാസത്തെ കാലയളവ് അന്വേഷണത്തെ ബാധിക്കുമെന്ന് കാട്ടിയാണ് സുപ്രീം കോടതിയെ സമീപിച്ചത്.