ന്യൂഡല്‍ഹി: യാത്രക്കിടയില്‍ വിമാനത്തിലുണ്ടായ ശക്തമായ കുലുക്കത്തെ തുടര്‍ന്ന് എയര്‍ ഇന്ത്യയില്‍ യാത്ര ചെയ്ത മൂന്നു പേര്‍ക്ക് പരിക്കേറ്റു. അമൃത്സറില് നിന്ന് ഡല്‍ഹിക്ക് വരികയായിരുന്ന ബോയിംഗ് 787 ഡ്രീംലൈനര്‍ വിമാനത്തിലാണ് സംഭവം. വിമാനം പുറപ്പെട്ട് അധികം വൈകാതെ ആയിരുന്നു ശക്തമായ കുലുക്കം അനുഭവപ്പെട്ടത്. ഈ സമയം 8000 അടി ഉയരത്തിലായിരുന്നു വിമാനം. തല വിമാനത്തിന്റെ മുകളില്‍ ഇടിച്ചാണ് ഒരാള്‍ക്ക് അപകടമുണ്ടായത്. ഇയാളുടെ തലയില്‍ തുന്നലിടേണ്ടി വന്നിട്ടുണ്ട്. വിന്‍ഡോപാനല്‍ തകര്‍ന്നാണ് മറ്റുളളലര്ക്ക് പരിക്കേറ്റത്. ജനലിന്റെ അകത്തെ പാളിയാണ് തകര്‍ന്നത്. പുറംപാളിക്ക് തകരാര്‍ സംഭവിച്ചില്ല.
സംഭവത്തില്‍ പരിഭ്രാന്തരായ യാത്രക്കാരില്‍ ചിലര്‍ക്ക് ശ്വാസതടസം അനുഭവപ്പെട്ടു. ഇവര്‍ക്ക് ഓക്സിജന്‍ മാസ്ക് നല്കി. വിമാനം ഡല്‍ഹിയില്‍ എത്തിയ ഉടനെ തന്നെ യാത്രക്കാര്‍ക്ക് അടിയന്തര ചികിത്സ നല്‍കുകയും ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
എയര്‍ ഇന്ത്യ സംഭവത്തില്‍ പ്രതികരിച്ചിട്ടില്ല. സംഭവത്തെ കുറിച്ച് ഡയറക്ടര്‍ ജനറല്‍ ഒഫ് സിവില്‍ ഏവിയേഷന്‍ അന്വേഷണം തുടങ്ങി.