ന്യൂഡൽഹി: ഡൽഹി ഡയർഡെവിൾസിന്റെ നായക കുപ്പായത്തിൽ ശ്രേയസ് അയ്യർ ഇറങ്ങിയ ആദ്യ മത്സരമായിരുന്നു ഇന്നത്തേത്. പുതിയ കുപ്പായത്തിലിറങ്ങിയ ദിവസത്തിൽ തന്നെ വെടിക്കെട്ട് ബാറ്റിംഗാണ് ശ്രേയസ് പുറത്തെടുത്തത്. ശ്രേയസിന്റെ ബാറ്റിംഗ് മികവിൽ 219 എന്ന കൂറ്റൻ സ്കോർ പടുത്തുയർത്താൻ ഡൽഹിക്കായി.
40 പന്തിൽ നിന്ന് 93 റൺസെടുത്ത ശ്രേയസ് പുറത്താകാതെ നിന്നു. 10 സിക്സറുകളും മൂന്ന് ഫോറുകളും അടങ്ങുന്നതായിരുന്നു ശ്രേയസ് അയ്യരുടെ ഇന്നിംഗ്സ്