പൂനെ: ഐപിഎല്ലിൽ തുടർച്ചയായി തോൽവികളേറ്റു വാങ്ങിയ മുംബൈ ഇന്ത്യൻസ് ഒടുവിൽ വിജയവഴിയിൽ തിരിച്ചെത്തി. ചെന്നൈ സൂപ്പർ കിംഗ്സിനെ 8 വിക്കറ്റിനാണ് മുംബൈ തകർത്തത്. നായകൻ രോഹിത് ശർമ്മയുടെ പ്രകടനമാണ് മുംബൈയെ വിജയത്തിലെത്തിച്ചത്.
170 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ മുംബൈ രണ്ട് പന്ത് ബാക്കി നിൽക്കേ ലക്ഷ്യത്തിലെത്തി. രോഹിത് ശർമ്മ 33 പന്തിൽ 53 ഉം, സൂര്യകുമാർ യാദവ് 34 പന്തിൽ 44 ഉം എവിൻ ലെവിസ് 43 പന്തിൽ 47 റൺസുമെടുത്തു.
ആദ്യം ബാറ്റ് ചെയ്ത ചെന്നൈ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 169 റൺസ് എടുത്തത്. സുരേഷ് റെയ്ന 47 പന്തിൽ 75 റൺസുമായി പുറത്താകാതെ നിന്നു. അമ്പാട്ടി റായിഡു 35 പന്തിൽ 46 റൺസ് എടുത്തു.