Entertainment

സെമ്മ വെയ്റ്റ്; മാസ് സോങ്ങുമായി രജനി

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് രജനീകാന്തിന്റെ കാല. കബാലിക്കു ശേഷം പാ രഞ്ജിത്തും രജനികാന്തും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

ചിത്രത്തിന്റെ ട്രെയിലറിന് വമ്പന്‍ വരവേല്‍പ്പാണ് ലഭിച്ചത്. ഇപ്പോള്‍ ചിത്രത്തിലെ പുറത്തിറങ്ങിയ ആദ്യ ഗാനവും പുറത്തിറങ്ങിയിരിക്കുകയാണ്.
സെമ്മ വെയ്റ്റ് എന്ന മാസ് ഗാനമാണ് ഇപ്പോള്‍ പുറത്തുവന്നത്.

സന്തോഷ് നാരായണത്തിന്റെ സംഗീതത്തില്‍ ഹരിഹരസുതന്‍ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. അരുണ്‍ കാമരാജ് ആണ് വരികള്‍ എഴുതിയിരിക്കുന്നത്.

ചിത്രം അധികം വൈകാതെ തന്നെ തിയേറ്ററിലെത്തും.

907 Shares

Post Your Comments

Close
Close