ഇൻഡോർ: മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമ്മയുടെ കോളറിന് പിടിച്ച് കിംഗ്സ് ഇലവൺ താരം യുവരാജ് സിംഗ്. വാശിയേറിയ മുംബൈ – പഞ്ചാബ് മത്സരത്തിനൊടുവിലാണ് രസകരമായ സംഭവം നടന്നത്.
മത്സരശേഷം താരങ്ങൾ പരസ്പരം ഹസ്തദാനം നൽകുന്നതിനിടയിലാണ് യുവരാജിന്റെ രസകരമായ നടപടി. കൈ കൊടുത്ത രോഹിത്തിന്റെ കോളറിൽ ആദ്യം ചിരിച്ചുകൊണ്ട് പിടിക്കുകയും പിന്നീട് കെട്ടിപ്പിടിക്കുകയും ചെയ്തു. ഇതാണ് ആരാധകരിൽ ചിരിപടർത്തിയത്.
മത്സരത്തിൽ മുംബൈ പഞ്ചാബിനെ 6 വിക്കറ്റിന് തോൽപ്പിച്ചിരുന്നു. 15 പന്തിൽ 24 റൺസ് നേടിയ നായകൻ രോഹിത് ശർമ്മയുടെയും 12 പന്തിൽ നിന്ന് 31റൺസ് നേടിയ ക്രുണാൽ പാണ്ഡ്യയുടെയും ബാറ്റിംഗായിരുന്നു മുംബൈയുടെ ജയം അനായാസമാക്കിയത്.