ഷോപ്പിയാന്‍: ജമ്മു കശ്മീരില്‍ ഷോപ്പിയാനിലെ ബഡിഗാം മേഖലയില്‍ സുരക്ഷ സേനയും ഭീകരരുമായി നടന്ന ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ക്ക് പരിക്ക്. ഭീകരര്‍ക്കു വേണ്ടിയുള്ള തിരച്ചിലിനിടെ ആണ് ആക്രമണം ഉണ്ടായത്. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്.
ശനിയാഴ്ച ചട്ടബല്‍ മേഖലയില്‍ നടന്ന പോരാട്ടത്തില്‍ മൂന്നു തീവ്രവാദികളെ സുരക്ഷ ഉദ്യോഗസ്ഥര്‍ വധിച്ചിരുന്നു. മൂന്നു സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.