തിരുവനന്തപുരം: കാഞ്ഞിരപ്പള്ളിയിലെ കോളേജ് വിദ്യാര്‍ത്ഥിനി ജെസ്ന മരിയ ജെയിംസിന്റെ തിരോധാനം പ്രത്യേക സംഘം അന്വേഷിക്കും. തിരുവല്ല ഡിവൈഎസ്പി അന്വേഷണ സംഘത്തിനു നേതൃത്വം കൊടുക്കും. കാഞ്ഞിരപ്പള്ളി ബിഷപ്പ് മാര്‍ മാത്യു അറക്കന് മുഖ്യമന്ത്രിക്കു നല്കിയ നിവേദനത്തെ തുടര്‍ന്നാണ് തൂരുമാനം.
അച്ഛന്റെ സഹോദരിയുടെ മുക്കൂട്ടുതറയിലെ വീട്ടിലേക്കു പോയ ജെസ്നയെ കഴിഞ്ഞ മാര്‍ച്ച് 22 നാണ് കാണാതായത്. ഐജിയുടെ നേതൃത്വത്തില്‍ രണ്ടാഴ്ച അന്വേഷണം നടത്തിയെങ്കിലും കാര്യമായ പുരോഗതി ഒന്നും ഉണ്ടായിരുന്നില്ല. തുടര്‍ന്നാണ് അന്വേഷണം പ്രത്യേക സംഘത്തിന് കൈമാറാന്‍ തീരുമാനമായത്.