കൊൽക്കത്ത: ഐപിഎല്ലിലെ നിർണായക മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് ദയനീയ തോൽവി. മുംബൈ ഇന്ത്യൻസാണ് 102 റൺസിന് കൊൽക്കത്തയെ തോൽപ്പിച്ചത്. 211 റൺസ് വിജയലക്ഷവുമായിറങ്ങിയ കൊൽക്കത്തയ്ക്ക് 18.1 ഓവറിൽ 108 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ.
ആദ്യം ബാറ്റ് ചെയ്ത മുംബൈ ആറു വിക്കറ്റ് നഷ്ടത്തിലാണ് 210 റൺസ് എടുത്തത്. 21 പന്തിൽ 62 റൺസ് എടുത്ത ഇഷാൻ കിഷന്റെ തകർപ്പൻ ബാറ്റിംഗാണ് മുംബൈയ്ക്ക് കരുത്തായത്. സൂര്യ കുമാർ യാദവും രോഹിത് ശർമയും 36 റൺസ് വീതവും ബെൻ കട്ടിംഗ് 24 റൺസും എടുത്തു.
ജയത്തോടെ 10 പോയിന്റുമായി മുംബൈ നാലാം സ്ഥാനത്തെത്തി.