ഇസ്ലാമാബാദ്: ആലിയാ ഭട്ട് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘റാസി’ സിനിമയ്ക്ക് പാകിസ്ഥാനിൽ വിലക്കേർപ്പെടുത്തി. പാക് മാദ്ധ്യമങ്ങളാണ് വിലക്ക് വാർത്ത റിപ്പോർട്ട് ചെയ്തത്. മേഘ്ന ഗുൽസാറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
ഇന്ത്യക്കെതിരെയുള്ള പാകിസ്ഥാന്റെ നീക്കമറിയാൻ പാക് ഉദ്യോഗസ്ഥനെ വിവാഹം കഴിക്കുന്ന കശ്മീരി പെൺകുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്. വിക്കി കൗഷലാണ് ചിത്രത്തിൽ പാക് ഉദ്യോഗസ്ഥന്റെ വേഷത്തിലെത്തുന്നത്.
ഉഡ്താ പഞ്ചാബിന് ശേഷം ആലിയ ചെയ്യുന്ന മികച്ച കഥാപാത്രമാണിത്. മേഘ്ന ഗുല്‍സാര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഹരീന്ദര്‍ സിംഗ് സിക്കയുടെ പുസ്തകമായ സെഹ്മത്തിന്റെ ദൃശ്യാവിഷ്കാരമാണ്