ഭാജിയോട് കളിക്കരുത് : ഭാജി കളി പഠിപ്പിക്കും
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഭാജിയോട് കളിക്കരുത് : ഭാജി കളി പഠിപ്പിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 11, 2018, 11:10 pm IST
Facebook
Twitter
WhatsAppTelegram

ജയ്പൂർ : ഇന്ത്യൻ സൈന്യത്തിന്റെ കരുത്തിൽ സിഖ് റെജിമെന്റിന്റെ സ്ഥാനം ഒട്ടും ചെറുതല്ല . പഞ്ചാബ് ഭാരതത്തിന്റെ വാളേന്തിയ കരമാണെന്നൊരു അഭിപ്രായവുമുണ്ട് . കളിക്കളത്തിലും പഞ്ചാബിന്റെ വീര്യം ത്രസിച്ചു നിൽക്കുന്ന നിരവധി കളിക്കാർ ഇന്ത്യക്ക് വേണ്ടി പാഡണിഞ്ഞിട്ടുണ്ട്.

നവജ്യോത് സിംഗ് സിദ്ധുവും ബിഷൻ സിംഗ് ബേദിയും യുവരാജ് സിംഗും അടങ്ങുന്ന പഞ്ചാബ് കളിക്കാരിൽ കളിയിലെ അക്രമോത്സുകതയ്‌ക്ക് പേരു കേട്ടയാളാണ് ഭാജി എന്നറിയപ്പെടുന്ന നമ്മുടെ സ്വന്തം ഹർഭജൻ സിംഗ്.

പാകിസ്ഥാനെതിരെ അവസാന ഓവറിൽ പടുകൂറ്റൻ സിക്സറടിച്ച് വിജയിപ്പിച്ച പാരമ്പര്യമുള്ള ഹർഭജൻ ചില കളികളിൽ ബാറ്റ് കൊണ്ടും നെടും തൂണായി മാറിയിട്ടുണ്ട്. ബൗളിംഗിൽ പലപ്പോഴും നിർണായക വിക്കറ്റുകളെടുത്ത് ടീമിനെ വിജയിപ്പിച്ച ചരിത്രവും ഭാജിക്കുണ്ട്.

177 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ രാജസ്ഥാൻ റോയൽസ് മൂന്ന് ഓവറിൽ 33 റൺസ് എന്ന നിലയിൽ നിൽക്കവേയാണ് ഹർഭജൻ തുടർച്ചയായ രണ്ടാം ഓവർ എറിയാൻ എത്തുന്നത് . ആദ്യ പന്തിൽ ജോസ് ബട്ലർ ബൗണ്ടറിയടിച്ചു . തൊട്ടടുത്ത പന്തിൽ സിംഗിളെടുത്ത് സ്ട്രൈക്ക് ബെൻ സ്റ്റോക്സിനു കൈമാറി . മൂന്നാമത്തെ പന്തിൽ റണ്ണെടുക്കാൻ സ്റ്റോക്സിനു കഴിഞ്ഞില്ല.

നാലാമത്തെ പന്ത് ബൗണ്ടറിയിലേക്ക് തൂക്കിയ സ്റ്റോക്സ് അഞ്ചാമത്ത് പന്തിൽ ഹർഭജനെ ഗ്യാലറിയിലേക്ക് പറത്തി. ഹർഭജൻ സഹിക്കുമോ ?  തൊട്ടടുത്ത പന്തിൽ  സ്റ്റോക്സിന്റെ മിഡിൽ സ്റ്റമ്പ് തന്നെ  പിഴുത്  ഹർഭജൻ ക്യാപ്ടൻ ധോണിയുടെ വിശ്വാസം  കാത്തു. അതിനു ശേഷം സ്വതസിദ്ധമായ ശൈലിയിൽ അലറുകയും ചെയ്തു. ബൗളർക്ക് കൊടുക്കേണ്ട ബഹുമാനം നൽകാത്തതിൽ പരിതപിച്ച് സ്റ്റോക്സ് കൂടാരം കയറുകയും ചെയ്തു

Share
Tweet
SendShare

More News from this section

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

Latest News

കൊടും ക്രിമിനൽ പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു; മരിച്ച ഷാഹിദ് ബലാത്സംഗം ഉൾപ്പെടെ 30 ഓളം കേസുകളിലെ പ്രതി

മാസപ്പടി കേസിൽ പിണറായി വിജയന് ഇഡി സമൻസ്; അടുത്ത ആഴ്ച ഹാജരാകാൻ നിർദേശം, സുപ്രീംകോടതി നടപടികൾ നിർണായകം

വ്യാപാരക്കരാറിന് വേഗം കൂട്ടാന്‍ ഇന്ത്യയും കാനഡയും; മോദി-കാര്‍ണി കൂടിക്കാഴ്ച ഡിസംബറില്‍

ദസറയിൽ രാവണനൊപ്പം 30 അടി ഉയരമുള്ള പാറ്റയും കത്തിക്കും; ദില്ലിയിൽ രാംലീല കമ്മിറ്റിയുടെ തീരുമാനം; ലക്ഷ്യം മാലിന്യമുക്ത സമൂഹമെന്ന് സംഘാടകർ

ശബരിമല തീർഥാടകർക്ക് ആശ്വാസം; മണ്ഡലപൂജയ്‌ക്ക് 461 ബസുകൾ, മകരവിളക്കിന് 561 പ്രത്യേക സർവീസുകളുമായി കെഎസ്ആർടിസി

യുവാവ് കുഴഞ്ഞുവീണു; ആശുപത്രിയിലെത്തിക്കാൻ സഹായിച്ച അയൽവാസിയും മരിച്ചു;

ലഹരിവ്യാപനം പിടിച്ചുകെട്ടാനാകാതെ പഞ്ചാബ് സർക്കാർ; പർവീന്ദർ സിംഗ് ജോട്ടയുടെ കൊലപാതകത്തിൽ റിപ്പോർട്ട് തേടുമെന്ന് അമിത് ഷാ

മാസപ്പടി കേസ് ; പിണറായിയും റിയാസും സുപ്രീംകോടതിയിൽ അപ്പീൽ നൽകി, അടിയന്തര പരിഗണനയ്‌ക്ക് വിസമ്മതിച്ച് കോടതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies