കൊല്‍ക്കത്ത; പശ്ചിമ ബംഗാളില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിച്ചു. 20 ജില്ലകളിലായി 38616 പേര് ജനവിധി തേടുന്നുണ്ട്. രാവിലെ 7 മണിക്കാണ് വോട്ടെടുപ്പ് ആരംഭിച്ചത്.
പുലര്‍ച്ചെ മുതല്‍ തന്നെ ബൂത്തുകളുടെ മുന്നില്‍ നീണ്ട നിരയാണ് അനുഭവപ്പെട്ടത്. വൈകിട്ട് അഞ്ചു വരെയാണ് വോട്ടെടുപ്പ്.
ബംഗാളില്‍ ലോക്സഭ തെരഞ്ഞെടുപ്പിനു മുമ്പുള്ള അവസാന തെരഞ്ഞെടുപ്പാണിത്. അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയും ഒരുക്കിയിട്ടുണ്ട്.