വൈക്കം ; ട്രയിൻ യാത്രക്കിടെ ലൈംഗിക ചേഷ്ടകൾ കാണിച്ച യുവാവിന് ട്രാൻസ്ജൻഡറിന്റെ തല്ല്.
ട്രാൻസ്ജെൻഡേഴ്സ് ജസ്റ്റിസ് ബോർഡിൽ അംഗവും,സാമൂഹ്യ പ്രവർത്തകയുമായ ട്രാൻസ്ജൻഡറിനു നേർക്കായിരുന്നു യുവാവിന്റെ അശ്ലീല പ്രദർശനം.
എന്നാൽ ഇതിനെതിരെ ട്രാൻസ്ജൻഡർ ധൈര്യമായി പ്രതികരിച്ചു. യുവാവിന്റെ ചിത്രങ്ങളും,ചേഷ്ടകളും സമൂഹ മാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു.
അതു മാത്രമല്ല യുവാവിന്റെ കരണം പുകയുമാറ് അടിയും നൽകി.
അതോടെ മര്യാദക്കാരനായ യുവാവ് സ്വന്തം സീറ്റിൽ പോയി യാത്ര തുടർന്ന ചിത്രങ്ങളും അവർ പങ്കു വച്ചിട്ടുണ്ട്.