ന്യൂഡല്‍ഹി: ജെഡിഎസ് നേതാവ് എച്ച്.ഡി.ദേവഗൗഡക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മുന്‍ പ്രധാനമന്ത്രി എച്ച്.ഡി.ദേവഗൗഡയുമായി സംസാരിച്ചെന്നും അദ്ദേഹത്തിന് ജന്മദിനാശംസകള് അറിയിച്ചതായും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. ദേവഗൗഡക്ക് ആരോഗ്യവും ദീര്‍ഘായുസും ഉണ്ടാകട്ടെ എന്നും അദ്ദേഹം പറഞ്ഞു.
Spoke to our former Prime Minister Shri HD Deve Gowda Ji and conveyed birthday wishes to him. I pray for his good health and long life.
— Narendra Modi (@narendramodi) May 18, 2018
മോദിക്ക് പുറമെ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും ദേവഗൗഡക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിട്ടുണ്ട്. ഇന്ന് ദേവഗൗഡക്ക് 85 വയസ് പൂര്‍ത്തിയാകും.
1996 ജൂണ്‍ 1 മുതല്‍ 1997 ഏപ്രില്‍ 21 വരെ അദ്ദേഹം പ്രധാനമന്ത്രി സ്ഥാനം വഹിച്ചിട്ടുണ്ട്.