തൃശൂർ ; ചാലക്കുടിയിൽ യുവാവ് ഭാര്യയെ വെട്ടിക്കൊന്നു.
കൊച്ചി ഇൻഫോ പാർക്ക് ജീവനക്കാരിയും ചാലക്കുടി കണ്ടംകുളത്തു ലൈജോയുടെ ഭാര്യയുമായ സൗമ്യയാണ് കൊല്ലപ്പെട്ടത്
ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ച ലൈജോയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സൗമ്യയും ലൈജോയും ഐ ടി മേഖലയിൽ പ്രവർത്തിക്കുന്നവരാണ് . വിദേശത്തായിരുന്ന ലൈജോ ഏതാനും മാസങ്ങൾക്കു മുൻപ് അവിടുത്തെ ജോലി ഉപേക്ഷിച്ചു നാട്ടിൽ തിരിച്ചെത്തി .
കൊരട്ടിയിലെ ഒരു സ്ഥാപനത്തിൽ പിന്നീട് ജോലിക്ക് കയറി .ഇവർക്ക് എട്ടു വയസുള്ള ഒരു മകനുണ്ട് .
ഇന്ന് രാവിലെയായിട്ടും അച്ഛനെയും അമ്മയെയും കാണാതായതോടെ മകൻ അയൽവാസികളെ വിവരം അറിയിക്കുകയായിരുന്നു .
തുടർന്ന് പോലീസെത്തിയാണ് വാതിൽ പൊളിച്ച് അകത്ത് കയറിയത്. റൂമിനുള്ളിൽ രക്തം വാർന്ന് മരിച്ച നിലയിലായിരുന്നു സൗമ്യ . കൈയിലെ ഞരമ്പ് മുറിച്ചു അബോധാവസ്ഥയിലായിരുന്നു ലൈജോ.പോലീസ് ലൈജോയെ ആശുപത്രിയിലേക്ക് മാറ്റി .
സൗമ്യയെ താൻ കൊലപ്പെടുത്തുകയായിരുന്നുവെന്ന് ലൈജോ പോലീസിനോട് സമ്മതിച്ചതായാണ് വിവരം .
കുടുംബ വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.