Entertainment

പുലിമുരുകൻ ചൈനീസ് സീരീസിൽ ; ആഘോഷമാക്കി സോഷ്യല്‍ മീഡിയ

മലയാള സിനിമ മറ്റ് ഭാഷകളിലേക്ക് റിമേക്ക് ചെയ്യുന്ന പതിവ് സാധാരണയാണ്.

അതേ പോലെ തന്നെ പലപ്പോഴും മലയാള സിനിമയില്‍ ഇന്ത്യക്ക് പുറത്ത് നിന്നുള്ള പല കൊറിയന്‍- ചൈനീസ് ഹോളിവുഡ് ചിത്രങ്ങളുടെ രംഗങ്ങൾ നമ്മളും കാണാറുണ്ട്.

എന്നാല്‍ ഇപ്പോഴിതാ, മലയാളത്തിൽ നിന്നും 100 കോടി ക്ലബിൽ കയറിയ പുലിമുരുകന്റെ സീനുകൾ ചൈനീസ് സീരീസുകൾ പകർത്തിയിരിക്കുന്നു.

വല്ലാതെ സാമ്യത ഉള്ളത് കൊണ്ട് തന്നെ ഈ രംഗവും പുലിമുരുകനും ചേര്‍ത്ത് വച്ച് ആഘോഷിക്കുകയാണ് സോഷ്യല്‍ മീഡിയ.

2017ല്‍ പുറത്തിറങ്ങിയ ചൈനീസ് വെബ് സീരീസ് ആയ ദി പ്രിന്‍സസ് ഏജന്റ് എന്നതിലെ രംഗമാണ് പുലിമുരുകനുമായി സാമ്യതയുള്ളതായി സോഷ്യൽ മീഡിയ

പുലിമുരുകനില്‍ വില്ലൻ പുലിയാണെങ്കില്‍ ഇവിടെ അത് ഒരു ഭീമന്‍ ചെന്നായയാണ്. പുലിമുരുകന്‍ നായകന്റെ കഥയാണെങ്കില്‍ , ഇതൊരു നായികയുടെ കഥയാണ്.

ഈ വീഡിയോ പ്രചരിച്ച സമയത്ത്, പുലിമുരുകന്‍ ഇതിന്റെ കോപ്പി ആണെന്ന് വാദങ്ങള്‍ വന്നെങ്കിലും, പുലിമുരുകന്‍ 2016ലും ഈ സീരീസ് 2017ലും വന്നതാണ് എന്ന് തെളിഞ്ഞതോടെ ആ വാദം പൊളിഞ്ഞു.

ടോമിച്ചന്‍ മുളകുപ്പാടം നിര്‍മ്മിച്ച് വൈശാഖ് സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രമാണ് പുലിമുരുകന്‍. മലയാള സിനിമയിലെ തന്നെ ഏറ്റവും മികച്ച ആക്ഷന്‍ രംഗങ്ങളോടെ വന്ന ചിത്രം 150 കോടിക്ക് മേല്‍ കളക്ഷൻ നേടിയിരുന്നു.

1K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close