കണ്ണൂർ: കെവിന്റെ കൊലപാതകത്തിൽ മുഖ്യപ്രതികൾ പിടിയിൽ. നീനുവിന്റെ സഹോദരൻ ഷാനുവും അച്ഛൻ ചാക്കോയുമാണ് പിടിയിലായത്. കണ്ണൂരിൽ നിന്നാണ് ഇരുവരേയും പിടികൂടിയത്. ഷാനുവാണ് കേസിലെ ഒന്നാംപ്രതി.
കെവിന്റെ കൊലപാതകത്തിന് ശേഷം ഇരുവരും ഒളിവിലായിരുന്നു.
അതേസമയം, കെവിന്റേത് മുങ്ങിമരണമെന്ന് പോസ്റ്റ്മോർട്ടത്തിൽ പ്രാഥമിക നിഗമനം. ശ്വാസകോശത്തിൽ വെള്ളവും ചെളിയും നിറഞ്ഞിരുന്നു. ശരീരത്തിൽ മുറിവേറ്റിട്ടുണ്ട്. എന്നാൽ ഇത് മരണകാരണമായിട്ടില്ലെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.
മർദ്ദനത്തിന് ശേഷം തോട്ടിൽ ഉപേക്ഷിക്കുകയോ അക്രമിസംഘം ഓടിച്ചതിനിടെ വീണതോ ആകാമെന്നാണ് പോലീസ് നിഗമനം.