കൊച്ചി: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടി കൊച്ചി വെണ്ണല സ്വദേശിനി ശ്രീലക്ഷമി. ഗുരുഗ്രാം സ്വദേശി പ്രഭാകര്‍ മിട്ടാലും ബിജ്നൂര്‍ സ്വദേശി റിംഷിം ആഗര്‍വാള്‍, ഷംലി സ്വദേശിനി നന്ദിനി ഗാര്‍ഗ് എന്നിവരുമായി പങ്കിട്ടാണ് ശ്രീലക്ഷമി ഒന്നാം റാങ്ക് നേടിയത്.
ഹൈക്കോടതിയില്‍ സര്‍ക്കാര്‍ പ്ലീഡറായ ഗോപിനാഥന് നായരുടേയും മഹാരാജാസ് കോളേജ് അദ്ധ്യാപിക രമയുടേയും മകളാണ് ശ്രീലക്ഷി. അഞ്ഞൂറില്‍ 449 മാര്‍ക്കാണ് ശ്രീലക്ഷ്മിക്ക് ലഭിച്ചത്. അദ്ധ്യാപകര്‍ പകര്‍ന്ന് നല്‍കിയത് പോലെ ചിട്ടയായ പഠനം തുടര്‍ന്നതിനാലാണ് തനിക്ക് ഒന്നാം റാങ്ക് നേടാനായതെന്ന് ശ്രീലക്ഷമി പറഞ്ഞു. ഭാവിയില്‍ ഒരു ഡോക്ടര്‍ ആവണമെന്നാണ് ശ്രീലക്ഷമിയുടെ ആഗ്രഹം.
1624682 വിദ്യാര്‍ത്ഥിളാണ് ഇക്കൊല്ലം സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ എഴുതിയത്. പരീക്ഷ എഴുതിയതില്‍ 86.70 വിദ്യാര്‍ത്ഥികള്‍ പത്താംക്ലാസ് പാസ്സായി. കോട്ടയം പാല ചാവറ സിഎംഐ പബ്ലിക്ക് സ്ക്കൂളിള്‍ വിദ്യാര്‍ത്ഥിനിയാണ് ശ്രീലക്ഷ്മി.