ചെന്നൈ: സിബിഎസ്ഇ ഒന്ന്, രണ്ട് ക്ലാസുകളിലെ വിദ്യാർഥികൾക്കു ഗൃഹപാഠം നൽകുന്നത് ഹൈക്കോടതി വിലക്കി. മദ്രാസ് ഹൈക്കോടതിയാണ് ഗൃഹപാഠം നൽകുന്നത് വിലക്കി ഉത്തരവിട്ടത്.
കോടതി ഉത്തരവ് ലംഘിക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ പ്രത്യേക സ്ക്വാഡ് രൂപീകരിക്കണമെന്നും കോടതി ഉത്തരവിട്ടു.
പരിശോധന നടത്താൻ ഫ്ളൈയിംഗ് സ്ക്വാഡുകൾ രൂപീകരിക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്. ഈ വിഷയത്തിൽ നാലാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്രസർക്കാരിനോടും എൻസിഇആർടിയോടും ഹൈക്കോടതി ഉത്തരവിട്ടു.