പാലക്കാട്: കെവിന് കൊലപാതകക്കേസില്‍ മൂന്നു പ്രതികള്‍ കൂടി പിടിയില്‍. കെവിനെ തട്ടിക്കൊണ്ടു പോയ സംഘത്തിലുണ്ടായിരുന്ന കൊല്ലം ഇടമണ്‍ സ്വദേശികളായ ഷാനു, ഷിനു, വിഷ്ണു എന്നിവരെയാണ് പിടികൂടിയത്. ഇവരെ പാലക്കാട് നിന്നാണ് പിടികൂടിയത്. നീനുവിന്റെ മാതാവ് രഹ്നയെ മാത്രമാണ് ഇനി കണ്ടെത്താനുള്ളത്.
ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം 14 ആയി. മുഖ്യപ്രതി ഷാനു ചാക്കോ അടക്കമുള്ളവര്‍ നേരത്തെ അറസ്റ്റിലായിരുന്നു.
അതേ സമയം കെവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ന് തെളിവെടുപ്പ് നടന്നേക്കും. മൃതദേഹം കണ്ടെത്തിയ പുനലൂര്‍ ചാലിയേക്കരയിലാണ് പ്രധാനമായും തെളിവെടുപ്പ് നടക്കുക. സംഭവുമായി ബന്ധപ്പെട്ട് ആദ്യം അറസ്റ്റിലായ ഷാനു ചാക്കോ, ചാക്കോ എന്നിവരുടെ കസ്റ്റഡി കാലാവധി നാളെ അവസാനിക്കും. ഇതിന് മുന്നോടിയായാണ് തെളിവെടുപ്പ്. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത കസ്റ്റഡിയിലുളള മുഴുവന്‍ പ്രതികളെയും തെളിവെടുപ്പിന് എത്തിക്കാനാണ് സാധ്യത.