കൊച്ചി: കേന്ദ്ര കായിക മന്ത്രി രാജ്യവർദ്ധൻ റാത്തോഡിന്റെ ഫിറ്റ്നസ് ചലഞ്ച് ഏറ്റെടുത്ത് മലയാളത്തിന്റെ സൂപ്പർ സ്റ്റാർ മോഹൻലാൽ. ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുന്ന വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചുകൊണ്ടാണ് ലാലേട്ടൻ ചലഞ്ച് ഏറ്റെടുത്തത്.
പുതിയ ഭാരതം- ആരോഗ്യ ഭാരതം എന്ന ആശയത്തെ മുൻ നിർത്തിയുള്ള റാത്തോഡിന്റെ ഫിറ്റ്നസ് ചലഞ്ച് താൻ ഏറ്റെടുക്കുകയാണെന്ന് മോഹൻലാൽ ട്വീറ്റിൽ പറയുന്നു.
My workout session towards #NewIndia – a healthy India. Appreciating @Ra_THORe for the initiative #HumFitTohIndiaFit. Expecting this chain to be continued for a healthy body and healthy soul. #FitnessChallenge pic.twitter.com/EN0XtdYJ8n
— Mohanlal (@Mohanlal) June 2, 2018
‘ഹം ഫിറ്റ് തോ ഇന്ത്യ ഫിറ്റ്’ എന്ന ക്യാംപെയിനിന്റെ ഭാഗമായിട്ടാണ് മെയ് 22ന് ഫിറ്റ്‌നസ് ചലഞ്ച് ആരംഭിച്ചത്. റാത്തോഡ് തന്നെയാണ് ഇതിന് തുടക്കം കുറിച്ചതും. പുഷ്-അപ് എടുക്കുന്ന വീഡിയോയായിരുന്നു അദ്ദേഹം പോസ്റ്റ് ചെയ്തിരുന്നത്.
റാത്തോഡിന്റെ വെല്ലുവിളി സ്വീകരിച്ച ക്രിക്കറ്റ് താരം വിരാട് കോഹ്‌ലി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിക്കുകയും ചെയ്തിരുന്നു. അധികം വൈകാതെ തന്നെ പ്രധാനമന്ത്രി ഇതിനോട് പ്രതികരിച്ചു. വെല്ലുവിളി സ്വീകരിച്ചതായും, അധികം വൈകാതെ വീഡിയോ പോസ്റ്റ് ചെയ്യുമെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.















