തിയേറ്ററുകളിലെ റിലീസിന് മുന്‍പ് തന്നെ രജനീകാന്ത് ചിത്രം കാലായുടെ വ്യാജപതിപ്പ് ഇന്റര്‍നെറ്റില്‍. തമിഴ് റോക്കേഴ്സ് എന്ന വെബ്സൈറ്റിലാണ് ചിത്രം അപ്ലോഡ് ചെയ്തിരിക്കുന്നത്. ഇന്ന് രാവിലെ 5.28ഒാടെയാണ് ചിത്രം ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടത്.
പുതിയ ചിത്രങ്ങളുടെ വ്യാജപതിപ്പുകള്‍ പതിവായി പ്രത്യക്ഷപ്പെടുന്ന സെെറ്റാണ് തമിഴ് റോക്കേഴ്സ്. ഇവരെ നിയന്ത്രിച്ചെന്നായിരുന്നു അടുത്തിടെ വരെ പൊലീസിന്റെ അവകാശവാദം. എന്നാല്‍ ഇൗ വാദം തെറ്റാണെന്ന് തെളിയിച്ചാണ് കാലായുടെ വ്യാജന് ഇന്റര്‍നെറ്റിലെത്തിയത്.
കബാലിക്ക് ശേഷം പാ രഞ്ജിത്തും രജനികാന്തും ഒന്നിക്കുന്ന ചിത്രമാണ് കാല. ധാരാവിയിലെ അധോലോക നായകനായിട്ടാണ് രജനികാന്ത് ചിത്രത്തില്‍ അഭിനയിക്കുന്നത്. ഇന്നാണ് ഇന്ത്യയില്‍ ചിത്രം റിലീസ് ചെയ്തത്. രാജ്യത്തെമ്പാടുമുള്ള രണ്ടായിരം തിയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തത്.