മുംബൈ: സച്ചിൻ ടെൻഡുൽക്കറുടെ മകൻ അർജ്ജുൻ ടെൻഡുൽക്കർ ഇന്ത്യയുടെ അണ്ടർ 19 ടീമിൽ. അടുത്ത മാസം നടക്കുന്ന ശ്രീലങ്കൻ പര്യടനത്തിനുള്ള ടീമിലേക്കാണ് അർജ്ജുനെ ഉൾപ്പെടുത്തിയത്.
രണ്ട് ചതുർ ദിന മത്സരങ്ങളിലാണ് ഇടം കയ്യൻ പേസറായ അർജ്ജുൻ കളിക്കുക.
അതേസമയം, അഞ്ച് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയ്ക്കുള്ള ടീമിൽ അർജ്ജുന് ഇടം ലഭിച്ചില്ല.















