ന്യൂഡല്‍ഹി ; രാഹുൽ ഗാന്ധിയെ കുട്ടിയെന്ന് സംബോധന ചെയ്ത് ബിജെപി അദ്ധ്യക്ഷൻ അമിത് ഷാ. കോൺഗ്രസിനെ എതിരാളിയായി കിട്ടിയത് ഭാഗ്യം കൊണ്ടാണെന്നും,സംസ്ഥാനങ്ങളിലെ ഭരണം നഷ്ടപ്പെടുമ്പോഴും അവർ സന്തോഷിക്കുന്നത് ഉപതെരഞ്ഞെടുപ്പുകളിലെ വിജയത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
ഡല്‍ഹിയിലും ജയ്പൂരിലുമായി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അമിത് ഷാ.
രാഹുല്‍ ഗാന്ധി പറയുന്നു ഇവിടെ അത് നടക്കുന്നില്ല ഇത് നടക്കുന്നില്ല എന്നൊക്കെ.. രാഹുൽ,കുട്ടീ.. നിങ്ങള്‍ പറയൂ കഴിഞ്ഞ എഴുപത് വര്‍ഷമായി നിങ്ങളുടെ മൂന്ന് തലമുറകള്‍ ഇവിടെ എന്തു ചെയ്യുകയായിരുന്നു.രാഹുല്‍ എന്നാണ് അവധിക്ക് പോവുന്നതെന്നും വരുന്നതെന്നും ആര്‍ക്കും അറിയില്ല.
ലോകത്തെ ഏറ്റവും ജനകീയനായ നേതാവാണ് നമ്മുടെ രാജ്യം ഭരിക്കുന്നത്. ഞങ്ങള്‍ തോറ്റത് കേവലം എട്ട് ഉപതിരഞ്ഞെടുപ്പുകളില്‍ മാത്രമാണ്. പക്ഷെ ഭരണം പിടിച്ചത് 14 സംസ്ഥാനങ്ങളിലാണ്. അത് ഓർമ്മയിലുണ്ടാവണമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.