തിരുവനന്തപുരം: വിവാദങ്ങൾക്കിടെ രാജ്യസഭയിലേക്ക് യു ഡി എഫ് സ്ഥാനാർത്ഥി ജോസ് കെ മാണി നാമനിർദ്ദേശപത്രിക സമർപ്പിച്ചു. ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, കെസി ജോസഫ് , ഡോ. എംകെ മുനീർ, അനൂപ് ജേക്കബ് എന്നിവരും ഒപ്പമുണ്ടായിരുന്നു. മറ്റ് കോൺഗ്രസ്സ്നേതാക്കൾ ചടങ്ങ് ബഹിഷ്കരിച്ചു. പത്രികാ സമർപ്പണത്തിന് കെ എം മാണിയും എത്തിയില്ല.
അതേസമയം, ഇടതുമുന്നണി സ്ഥാനാർത്ഥികളായി എളമരം കരീമും ബിനോയ് വിശ്വവും രാജ്യസഭയിലേക്ക് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. നിയമസഭാ സെക്രട്ടറി വി കെ ബാബു പ്രകാശ് മുമ്പാകെയാണ് ഇരുവരും രണ്ട് സെറ്റ് പത്രികകൾ വീതം നൽകിയത്.
മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉൾപ്പെടെയുള്ള കക്ഷി നേതാക്കളുടെയും മന്ത്രിമാരുടെയും എംഎൽഎ മാരുടെയും സാന്നിധ്യത്തിലായിരുന്നു പത്രികാ സമർപ്പണം.