കൊച്ചി: എറണാകുളം ഇടപ്പള്ളി കുന്നുംപുറത്ത് ഭാര്യയെ അമ്മായിമ്മയെയും വെട്ടിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. രാവിലെ 7.30 ഓടെയാണ് പെരുമ്പാവൂര്‍ സ്വദേശി മനോജ് ഭാര്യ സന്ധ്യയെ വെട്ടിയ ശേഷം ആത്മഹത്യ ചെയ്തത്. വേട്ടേറ്റ സന്ധ്യയും ഒപ്പം പരിക്കേറ്റ സന്ധ്യയുടെ അമ്മ ശാരദയും എറണാകുളം അമൃത ആശുപത്രിയില്‍ ചികിത്സയിലാണ്.
കുടുംബ പ്രശ്നത്തെതുടര്‍ന്ന് കഴിഞ്ഞ കുറെക്കാലമായി സന്ധ്യയും മനോജും അകന്ന് താമസിക്കുകയായിരുന്നു. വെട്ടേറ്റ സന്ധ്യ അലറി കരഞ്ഞുകൊണ്ട് വഴിയിലേക്ക് ഇറങ്ങി ഓടുകയായിരുന്നു.
നാട്ടുകാര്‍ ഇവരെ ആശുപത്രിയില്‍ കൊണ്ടുപോയ സമയത്ത് ഭര്‍ത്താവ് മനോജ് ആത്മഹത്യ ചെയ്യുകായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.