കൊച്ചി: നടിയെ ആക്രമിച്ച കേസ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കേസിലെ എട്ടാം പ്രതിയായ നടന് ദിലീപ് ഹൈക്കോടതിയെ സമീപിച്ചു. പൊലീസിന്റെ അന്വേഷണം പക്ഷപാതപരമായിരുന്നെന്നും പൊലീസ് തന്നെ കേസില്‍ കുടുക്കുകയായിരുന്നുവെന്നും ദിലീപ് ഹര്‍ജിയില്‍ പറയുന്നു.
നടിയെ ആക്രമിച്ച സംഘം നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് തന്നെ കേസില്‍ പ്രതിയാക്കിയത്. തനിക്കെതിരെ തെളിവുകളില്ലായിരുന്നിട്ടും സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി കേസില്‍ പ്രതിയാക്കുകയായിരുന്നുവെന്നും ദിലീപ് ഹര്‍ജിയില്‍ പറയുന്നു. കേസിന്റെ വിചാരണ ജില്ലാ സെഷന്‍സ് കോടതിയില്‍ നടക്കാനിരിക്കെയാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്.
2017 ഫെബ്രുവരി 17ന് രാത്രി എട്ടു മണിയോടെയാണ് തൃശൂരില്‍നിന്ന് കൊച്ചിയിലേക്ക് കാറില്‍ യാത്ര ചെയ്ത നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചത്. ഗൂഢാലോചനക്കേസില്‍ അറസ്റ്റിലായ ദിലീപ് 85 ദിവസം ജയിലില്‍ കഴിഞ്ഞു. പിന്നീട് ജാമ്യം ലഭിച്ചു. നവംബര്‍ 22ന് പ്രത്യേക അന്വേഷണ സംഘം അങ്കമാലി ജുഡീഷ്യല്‍ ഫസ്റ്റ് മജിസ്ട്രേട്ട് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു.