മാഡ്രിഡ്: ലോകകപ്പിന് മണിക്കൂറുകൾ ബാക്കി നിൽക്കെ സ്പാനിഷ് ടീം കോച്ചിനെ പുറത്താക്കി. റയൽ മാഡ്രിഡുമായി ധാരണയിലെത്തിയതിനാണ് ലോപ്പറ്റെ ഗ്വിയയെ പുറത്താക്കിയത്. രണ്ട് വർഷമായി ലോപ്പറ്റെഗ്വിയ ആണ് സ്പെയിനെ പരിശീലിപ്പിക്കുന്നത്.
പുതിയ പരിശീലകനെ ഉടൻ നിയമിക്കുമെന്ന് സ്പാനിഷ് ഫുട്ബോൾ ഫെഡറേഷൻ അറിയിച്ചു. വെള്ളിയാഴ്ച പോർച്ചുഗലിന് എതിരെയാണ് ലോകകപ്പിലെ സ്പെയിന്റെ ആദ്യ മത്സരം.
കളിക്കാരുടെ എതിർപ്പ് മറികടന്നാണ് തീരുമാനമെടുത്തതെന്നും കാറ്റലോണിയൻ രാഷ്ട്രീയം തീരുമാനത്തിന് പിന്നിലുണ്ടെന്നുമാണ് സൂചന.