മോസ്കോ: ലോകകപ്പ് ഗ്രൂപ്പ് ബിയിൽ ഇറാന് ജയം. ഇഞ്ച്വറി ടൈമിൽ മൊറോക്കോ വഴങ്ങിയ സെൽഫ് ഗോളാണ് ഇറാന് ജയമൊരുക്കിയത്. അവസാന നിമിഷം മൊറോക്കോ താരം അസീസ് ബുഹാദോസാണ് സെൽഫ് ഗോൾ വഴങ്ങിയത്.
മത്സരത്തിലുടനീളം മുന്നേറ്റങ്ങൾ നടത്തിയിട്ടും ഗോളടിക്കാൻ മറന്നത് മൊറോക്കോയ്ക്ക് വിനയാവുകായയിരുന്നു. ലോകകപ്പ് ചരിത്രത്തിൽ ഇറാൻ നേടുന്ന രണ്ടാം ജയമാണിത്. 1998ൽ അവർ അമേരിക്കയെ 2-1 ന് തോൽപ്പിച്ചിരുന്നു.