ആർത്തിരമ്പിയ റഷ്യയെ തടുക്കാൻ സലായ്ക്കും സംഘത്തിനുമായില്ല; റഷ്യയുടെ ജയം 3-1ന്
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ആർത്തിരമ്പിയ റഷ്യയെ തടുക്കാൻ സലായ്‌ക്കും സംഘത്തിനുമായില്ല; റഷ്യയുടെ ജയം 3-1ന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 20, 2018, 09:24 am IST
Facebook
Twitter
WhatsAppTelegram

മോസ്കോ: ആർത്തിരമ്പിയ റഷ്യയ്‌ക്കു മുന്നിൽ മുഹമ്മദ് സലായ്‌ക്കും ഈജിപ്‍റ്റിനെ രക്ഷിക്കാനായില്ല. ഗ്രൂപ്പ് എയിലെ തങ്ങളുടെ രണ്ടാം മത്സരത്തിൽ 3-1ന് അവർ ഈജിപ്‍റ്റിനെ തകർത്തു. രണ്ടാം ജയത്തോടെ റഷ്യ നോക്കൗട്ടിലേക്ക് അടുത്തു.

നയം വ്യക്തമാക്കി തുടക്കം മുതൽ തന്നെ റഷ്യ ആക്രമിച്ച് കളിച്ചു. നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും ഒന്നാം പകുതി ഗോൾ രഹിതമായിരുന്നു. പരിക്കിൽ നിന്നും മോചിതനായ സൂപ്പർ താരം മുഹമ്മദ് സലായെ ഉൾപ്പെടുത്തിയാണ് ഈജിപ്റ്റ് ഇറങ്ങിയതെങ്കിലും അവരുടെ മുന്നേറ്റങ്ങൾക്ക് മൂർച്ചയുണ്ടായിരുന്നില്ല.

യൂറി സിർക്കോവ് സലായെ കൃത്യമായി മാർക്ക് ചെയ്തത് റഷ്യയ്‌ക്ക് ഗുണം ചെയ്തു. രണ്ടാം പകുതിയിലാണ് എല്ലാ ഗോളും പിറന്നത്. 47-ാം മിനിറ്റിൽ അഹമ്മദ് ഫാത്തിയുടെ സെൽഫ് ഗോളിലൂടെ റഷ്യ മുന്നിലെത്തി. സൗദിക്കെതിരേ രണ്ട് ഗോൾ നേടിയ ചെറിഷേവ് 59-ാം മിനിറ്റിൽ റഷ്യയുടെ ലീഡുയർത്തി. മൂന്ന് മിനിറ്റിനുള്ളിൽ സ്യൂബ റഷ്യയുടെ മൂന്നാം ഗോളും നേടി. ഈ ലോകകപ്പിലെ സ്യൂബയുടെ രണ്ടാം ഗോളാണിത്.

മറുവശത്ത് ഈജിപ്റ്റും ചില മുന്നേറ്‍റങ്ങൾ നടത്തിയെങ്കിലും ഗോൾ അകന്ന് നിന്നു. ഒടുവിൽ 73-ാം മിനിറ്റിൽ സലായെ ഫൗൾ ചെയ്തതിന് പെനാൽറ്റി. കിക്കെടുത്ത സലായ്‌ക്ക് പിഴച്ചില്ല.

തുടർച്ചയായ രണ്ട് ജയത്തോടെ റഷ്യ നോക്കൗട്ട് ഘട്ടത്തിലേക്ക് അടുത്തപ്പോൾ, തുടർച്ചയായ രണ്ട് തോൽവി വഴങ്ങിയ ഈജിപ്റ്റിന്‍റെ പുറത്തേക്കുള്ള വഴി ഏറെക്കുറേ വ്യക്തമായി.

Share204
Tweet
SendShare

More News from this section

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

മാഞ്ചസ്റ്റര്‍ സിറ്റി കുടുങ്ങി; സാമ്പത്തിക നിയമലംഘനങ്ങളിലെ എല്ലാ ചാര്‍ജുകളിലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്‍

‘ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?’; മാഞ്ചസ്റ്റര്‍ സിറ്റി സി.ഇ.ഒയോട് ചോദ്യങ്ങള്‍, മറുപടി ‘താങ്ക്യൂ’

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്

Latest News

 പാറ്റകളുടെ പ്രതിഷേധത്തിന് പാക് ചാരസംഘടനയായ ഐഎസ്ഐയുടെ പിന്തുണ; വ്യാജ അക്കൗണ്ടുകളിലൂടെ നിരന്തരം രാജ്യവിരുദ്ധം പ്രചാരണം; രഹസ്യാന്വേഷണ റിപ്പോർട്ട്  

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ബംഗളൂരുവിലേക്ക് പോയ ബസ് അപകടത്തിൽപ്പെട്ടു; മൂന്ന് മലയാളികൾ ഉൾപ്പെടെ നാല് പേർ മരിച്ചു

നെന്മാറ ഇരട്ടക്കൊലക്കേസ്: സുധാകരന്റെ മക്കൾക്ക് ജോലി നൽകുമെന്ന വാഗ്ദാനം പാഴ്‌വാക്കായി; രണ്ട് വർഷമായിട്ടും സർക്കാർ മാറിയിട്ടും നടപടിയില്ല

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: സുഹൈൽ സജീവിന്റെ ശരീരത്തിൽ അനുവദനീയമായതിന്റെ അഞ്ചിരട്ടിയിലേറെ മദ്യം; ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

കൊച്ചി ജൂതപ്പള്ളി ആക്രമണം: കോഡർ ഹൗസ് തീപിടിത്തത്തിലും വീണ്ടും അന്വേഷണം; എബിൻ പോളിനെ വിശദമായി ചോദ്യം ചെയ്യും

മലപ്പുറത്ത് ഇസ്ലാമിക ആഭിചാരത്തിന്റെ മറവിൽ 17കാരിയെ പീഡിപ്പിച്ചു; പിന്നാലെ മാതാവിനൊപ്പം ഒളിച്ചോടി; ജസൽ തങ്ങൾ അറസ്റ്റിൽ

നവരാത്രി: തിങ്കളാഴ്ച സംസ്ഥാനത്ത് പൊതു അവധി; ഉത്തരവ് ഉടൻ ഇറങ്ങും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies