മലപ്പുറം: പത്തനംതിട്ട സ്വദേശിനി ജസ്നയുടെ തിരോധാനത്തിൽ അന്വേഷണ സംഘം മലപ്പുറം കോട്ടക്കുന്ന് പാർക്കിൽ വീണ്ടും പരിശോധന നടത്തി. ജസ്നയോട് രൂപസാദൃശ്യമുള്ള പെൺകുട്ടിയെ കണ്ടെന്ന് പറഞ്ഞ കൂടുതൽ പേരുടെ മൊഴി രേഖപ്പെടുത്തി.
കണ്ടത് ജസ്നയല്ലെന്ന് സെക്യൂരിറ്റി ജീവനക്കാരനും നാട്ടുകാരനും മൊഴി നൽകിയിരുന്നു. പാർക്കിലെ സിസി ടിവി ദൃശ്യങ്ങൾ വീണ്ടെടുക്കാൻ അന്വേഷണ സംഘം ശ്രമം തുടങ്ങി. 15 ദിവസത്തെ ദൃശ്യങ്ങൾ മാത്രമെ സിസി ടിവിയിൽ ശേഖരിക്കാനാകൂ. ഈ സാഹചര്യത്തിലാണ് ദൃശ്യങ്ങൾ വീണ്ടുക്കാനാകുമോയെന്ന് പരിശോധിക്കുന്നത്.
പാർക്കിന് സമീപത്തെ കടകളിലെയും സ്ഥാപനങ്ങളിലെയും സിസി ടിവി ദൃശ്യങ്ങളും പരിശോധിക്കും.