കൊച്ചി: അഡാർ ലൗ എന്ന ചിത്രത്തിന്റെ സംവിധായകൻ ഒമർ ലുലുവിനെതിരെ നിർമ്മാതാവിന്റെ പരാതി. പണം മുടക്കിയിട്ടും ചിത്രം പൂർത്തിയാക്കാതെ തന്നെ മാനസികമായി പീഡിപ്പിക്കുകയും കരാറിനു വിരുദ്ധമായി വീണ്ടും പണം ആവശ്യപ്പെടുന്നുവെന്നുമാണ് നിർമ്മാതാവ് ഔസേപ്പച്ചന്റെ പരാതി.
പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ഫിലിം ചേംബറിനുമാണ് പരാതി നൽകിയിട്ടുള്ളത്. ചിത്രത്തിന്റെ 40% പൂർത്തിയായപ്പോൾ 3 കോടിയിലധികം രൂപ ചെലവായിക്കഴിഞ്ഞു. ലാഭ വിഹിതത്തിന്റെ 10% പ്രതിഫലമായി നൽകിയാൽ മതിയെന്ന ആദ്യ വ്യവസ്ഥയും ലംഘിച്ച് ലക്ഷങ്ങൾ ഇപ്പോൾ തന്നെ ഭീഷണിപ്പെടുത്തി വാങ്ങിയതായും പരാതിയിൽ പറയുന്നു.
ചിത്രം പൂർത്തിയാക്കാൻ സംഘടനകൾ ഇടപെടണമെന്നാണ് നിർമ്മാതാവിന്റെ ആവശ്യം.















