തിരുവനന്തപുരം: ജിഎസ്ടിയുടെ ഭാവിയില്‍ ആശങ്കയില്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ഈ വര്‍ഷം അവസാനത്തോടെ ജിഎസ്ടിയില്‍ നിന്നുള്ള സംസ്ഥാനത്തിന്റെ വാര്‍ഷിക വരുമാനം 20 ശതമാനം അധികം വര്‍ധിക്കുമെന്ന് മന്ത്രി പറഞ്ഞു.
ജിഎസ്ടിയില്‍ നേട്ടവും കോട്ടവും ഉണ്ടായിട്ടുണ്ട്. ചെറു കിട കര്‍ഷകരെ ചെറുതായി ബാധിച്ചെങ്കിലും വ്യാപാരമേഖലയില്‍ പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ല. സംസ്ഥാനങ്ങള്‍ക്ക് ജിഎസ്ടി കോംപന്‍സേഷന്‍ കേന്ദ്രം കൃത്യമായി നല്‍കുന്നുണ്ട്. ഇ വേ ബില്‍ പ്രശ്നങ്ങള്‍ കൂടി പരിഹരിക്കപ്പെട്ടാല്‍ ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന് വലിയ നേട്ടo ജിഎസ്ടിയില്‍ നിന്നുണ്ടാകും. ജിഎസ്ടിയിലൂടെ ലഭിക്കുന്ന നേട്ടം വരാന്‍ പോകുന്നതേ ഉള്ളുവെന്നും, വരുമാനം ഗണ്യമായി വര്‍ധിക്കുമെന്നും മന്ത്രി ജനം ടിവിയോട് പറഞ്ഞു.