പത്തനാപുരം: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ താരസംഘടനയായ അമ്മയിലേക്ക് തിരിച്ചെടുക്കാനുള്ള തീരുമാനത്തെ വിമര്‍ശിച്ച് മുതിര്‍ന്ന നടന് ടി.പി.മാധവന്. ദിലീപിനെ തിരിച്ചെടുത്ത നടപടി ശരിയായില്ല. രാജിവച്ച നാല് നടിമാരുടെ നടപടി ധീരമെന്നും മാധവന് പറഞ്ഞു. അമ്മയുടെ സ്ഥാപക ജനറല്‍ സെക്രട്ടറിയാണ് ടി.പി.മാധവന്.