മലപ്പുറം: മലപ്പുറം മങ്കടയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഓട്ടോ ഡ്രൈവര്‍ പീഡനത്തിനിരയായ സംഭവത്തില്‍ കുട്ടിയുടെ അമ്മയേയും ഇവരുടെ കാമുകനേയും പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ കുട്ടിയുടെ മാതാവ് സഹായം ചെയ്തുവെന്നതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ അറസ്റ്റ് ചെയ്യുന്നത്.
പെണ്‍കുട്ടിയുടെ അമ്മയുടെ കാമുകനും ഓട്ടോ ഡ്രൈവറുമായ സുഹൈനെ ശനിയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തില്‍ അമ്മയുടെ പങ്ക് ബോദ്ധ്യപ്പെട്ടതോടെയാണ് ഇവരെ ഇന്നലെ പൊലീസ് അറസ്റ്റു ചെയ്യുന്നത്. ഇവരുമായി സുഹൈന്‍ അവിഹിത ബന്ധം പുലര്‍ത്തി വന്നിരുന്നതായി പൊലീസ് പറഞ്ഞു. ഇതിനിടെ പെണ്‍കുട്ടിയുമായി സൗഹൃദബന്ധം സ്ഥാപിച്ച സുഹൈന്‍ കുട്ടിയെ വീട്ടില്‍ വച്ചും സമീപ പ്രദേശങ്ങളില്‍ വച്ചും മാനഭംഗപ്പെടുത്തുകയായിരുന്നു.
ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരാണ് പെണ്‍കുട്ടി പീഡനത്തിനിരയായ വിവരം പൊലീസിനെ അറിയിക്കുന്നത്. വിദ്യാര്‍ത്ഥിനിയെ നിര്‍ഭയ ഹോമിലേക്ക് മാറ്റിയിരിക്കുകയാണ്.