പത്തനംതിട്ട: എട്ട് മാസം ഗര്‍ഭിണി ആയ സ്ത്രീക്ക് സിപിഎം പ്രവര്‍ത്തകന്റെ മര്‍ദ്ദനമേറ്റതായി പരാതി. പെരുനാട് സ്വദേശിനി സുനിതക്കാണ് മര്‍ദ്ദനമേറ്റത്. സ്ഥലവാസിയും പാര്‍ട്ടി പ്രവര്‍ത്തകനുമായ പ്രദീപാണ് തര്‍ക്കത്തിന്റെ പേരില്‍ ഗര്‍ഭിണിയെ വീട് കയറി മര്‍ദ്ദിച്ചത്. സംഭവത്തില്‍ പരാതി നല്‍കിയിട്ടും പൊലീസ് നടപടി എടുത്തില്ലന്നും ഇവര്‍ പറയുന്നു.