തിരുവനന്തപുരം: സെലിബ്രിറ്റികള്‍ക്ക് ആരാധകര്‍ സമ്മാനം നല്‍കുന്നത് ഒരു സാധാരണ കാര്യമാണ്. അവരുടെ ജീവിതത്തിലെ വിശേഷപ്പെട്ട ദിവസങ്ങള്‍ ഓര്‍ത്തുവച്ച് സമ്മാനങ്ങള്‍ അയക്കുന്നതും നല്കുന്നതുമെല്ലാം ഓരോ ആരാധകനും വളരെ സന്തോഷമുള്ള കാര്യമാണ്. എന്നാല്‍ ഇത് ലഭിക്കുന്ന എല്ലാവരും അത് സൂക്ഷിച്ചു വക്കുമോ എന്ന കാര്യത്തില്‍ ആര്‍ക്കും ഉറപ്പില്ല. സൂക്ഷിച്ചു വച്ചാല്‍ തന്നെ തന്ന ആളെ ഓര്‍ത്തിരിക്കുമോ എന്ന കാര്യത്തിലും ഉറപ്പുണ്ടാകില്ല.
കഴിഞ്ഞ ജൂണ്‍ 26 ന് സുരേഷ് ഗോപിയയുടെ ജന്മദിനം ആയിരുന്നു. നിരവധി ആളുകളാണ് അദ്ദേഹത്തിന് അശംസകളറിയിച്ച് ഫേസ്ബുക്കില്‍ സന്ദേശങ്ങള്‍ അയച്ചത്. ഇതിനോടൊപ്പം പ്രധാനമന്ത്രി അയച്ച പിറന്നാള്‍ ആശംസാ കാര്‍ഡും സുരേഷ് ഗോപി പങ്കു വച്ചിരുന്നു. ഇതിന് താഴെ സുരേഷ് ഗോപിക്ക് പിറന്നാള്‍ ആശംസ സന്ദേശം എഴുതിയ ഒരു ആരാധകന് അദ്ദേഹത്തോട് മുന്‍പൊരിക്കല്‍ നല്കിയ കുപ്പിയിലെ കപ്പല്‍ സമ്മാനത്തെ കുറിച്ച് ഓര്‍മിപ്പിച്ചു. സമ്മാനം കളഞ്ഞിട്ടില്ലല്ലോ എന്നാണ് സന്ദേശം അയച്ച നിസാറിന് അറിയേണ്ടിയിരുന്നത്. നിസാറിനെ ഞെട്ടിച്ചു കൊണ്ട് അതിന് മറുപടി കൊടുക്കുക മാത്രമല്ല. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിസാര്‍ നല്കിയ ആ സമ്മാനത്തിന്റെ ചിത്രം സുരേഷ് ഗോപി പോസ്റ്റ് ചെയ്യുകയും ചെയ്തു.
നല്കിയ സ്നേഹസമ്മാനത്തിന്റെ ചിത്രത്തിനൊപ്പം അദ്ദേഹത്തിന് ഒരിക്കല്‍ കൂടി നന്ദി പറഞ്ഞു കൊണ്ടാണ് സുരേഷ്ഗോപി ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. എത്രയോ പേര് നല്കുന്ന സമ്മാനങ്ങളില്‍ ഇത് ഓര്‍ത്തു വച്ചതിനും അത് വീണ്ടും പോസ്റ്റ് ചെയ്തതിലും അദ്ദേഹത്തിന്റെ എളിമയാണ് കാണിക്കുന്നതെന്നുമാണ് ഇതിന് താഴെ വരുന്ന ഭൂരിഭാഗം കമന്റുകളും.