ന്യൂഡൽഹി ; പലതരത്തിലുള്ള കള്ളന്മാരെ കണ്ടിട്ടുണ്ട്.പക്ഷേ പൂട്ടു പൊളിക്കും മുൻപ് ഫ്രീക്കൻ സ്റ്റൈലിൽ ഡാൻസ് ചെയ്യുന്ന മോഷ്ടാവിനെ ആദ്യമായിട്ടാകും കാണുക.
ഡല്‍ഹിയില്‍ നിറയെ വ്യാപാര സ്ഥാപനങ്ങളുള്ള സ്ഥലത്ത് കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം. മോഷ്ടിക്കാനെത്തിയ രണ്ടു പേരിൽ ഒരാളാണ് പൂട്ടുപൊളിക്കുന്നതിനു മുൻപ് ഡാൻസ് ചെയ്തത്.
ട്രൗസറും, ബട്ടണിടാത്ത ഷർട്ടുമിട്ട് ഹിന്ദി സിനിമാതാരത്തിന്റെ രീതിയിലാണ് കടയുടെ ഭാഗത്തേക്ക് ഫ്രീക്കൻ മോഷ്ടാവ് വരുന്നത് തന്നെ .കടയ്ക്ക് സമീപമെത്തിയതോടെ ഡാൻസും തുടങ്ങി.അതും നല്ല ഫ്രീക്കൻ ചുവടുകൾ.
പിന്നാലെ കൂട്ടാളി കൂടി എത്തിയതോടെ പിന്നെ ‘തൊഴിലിലേക്ക്‘ തിരിഞ്ഞു.എന്തായാലും മോഷ്ടാവിന്റെ ഫ്രീക്കൻ ഡാൻസ് സിസിടിവി വഴി പുറത്ത് വന്നതോടെ വൈറലായിരിക്കുകയാണ്.
#WATCH CCTV footage of a thief dancing before he and two other people attempt to break into a shop, in Delhi (10.07.18)
ANI
pic.twitter.com/3OKPsdX5VG— We For News (@WeForNews) July 11, 2018