കോഴിക്കോട് : കൈതപ്പൊയിലിൽ ധനകാര്യ സ്ഥാപന ഉടമയെ തീ കൊളുത്തി കൊന്ന പ്രതി കസ്റ്റഡിയിൽ. ധനകാര്യ സ്ഥാപന ഉടമ കുരുവിളയെ പെട്രോള്‍ ഒഴിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി സുമേഷ് ആണ് പിടിയിലായത്.
95 ശതമാനത്തിലധികം പൊള്ളലേറ്റാണ് കുപ്പായക്കോട് സ്വദേശി ഷാജു കുരുവിള മരിച്ചത്. മുളക് പൊടി എറിഞ്ഞ ശേഷമായിരുന്നു സുമേഷ് തീകൊളുത്തിയത്.
തൃശൂര്‍ സ്വദേശിയെന്ന് പറഞ്ഞാണ് പ്രതി കുരുവിളയുടെ സ്ഥാപനത്തിലെത്തിയത്. പെരുമാറ്റത്തില്‍ സംശയം തോന്നി കുരുവിള ഇയാളുടെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയിരുന്നു.
സുമേഷ് തന്നെയാണ് തീകൊളുത്തിയതെന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി കുരുവിള പൊലീസിനോട് പറഞ്ഞിരുന്നു.